എൻ. സദാനന്ദൻ
മണ്ണഞ്ചേരി കോമളാലയം വീട്ടിൽ നാരായണന്റെയും ഗൗരിയുടെയും മകനായി 1929-ൽ ജനിച്ചു. കള്ള് ചെത്ത് തൊഴിലാളിയായിരുന്നു. വലിയവീട് ക്യാമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായി. ദീർഘനാൾ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കള്ള് ചെത്ത് തൊഴിലാളി യൂണിയന്റെ വൈസ് പ്രസിഡന്റ്, സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ഏപ്രിൽ 30-ന് അന്തരിച്ചു. ഭാര്യ: മണി. മക്കൾ: കോമളം, ഷീല, അമ്പിളി.