കുട്ടി കരുണാകരൻ
മണ്ണഞ്ചേരി വടക്കനാര്യാട് പടിഞ്ഞാറേമറ്റത്തിൽ വീട്ടിൽ കുട്ടിയുടെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. ചെറുകിട നാടൻ ഫാക്ടറിയിൽ കയർത്തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പിലാണ് പ്രവർത്തിച്ചിരുന്നത്. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഏറെക്കാലം ഒളിവിൽ കഴിഞ്ഞു. പിൽക്കാലത്ത് റേഷൻകട നടത്തിയിരുന്നു. ഭാര്യ:സാവിത്രി. മക്കൾ: തിലകൻ, സുജാത, സതീശൻ, കവിതകുമാരി.