കുട്ടി നാരായണൻ
ആര്യാട് പൂന്തോപ്പുവെളി കുട്ടിയുടെ മകനായി 1896-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1938-ലെ പൊതുപണിമുടക്കു സമരത്തിൽ അറസ്റ്റിലായി. രണ്ടരവർഷം ആലപ്പുഴ സബ് ജയിലിൽ ആയിരുന്നു. 1941-ൽ ജയിൽ മോചിതനായി. പുന്നപ്ര-വയലാർ സമരത്തിൽ വിരുശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. കോമളപുരം കലുങ്ക് പൊളിക്കുന്നതിൽ പങ്കാളിയായി. തുടർന്നു പോലീസിന്റെ ശല്യം അസഹനീയമായപ്പോൾ ഒളിവിൽപോയി. പൊലീസ് മർദ്ദനമേറ്റിട്ടുണ്ട്. ഭാര്യ:ലക്ഷ്മി. മക്കൾ:ചക്രപാണി, തങ്കപ്പൻ.