എം. മുഹമ്മദ്
മണ്ണഞ്ചേരി, പൊന്നാട്, വടക്കേത്തറയിൽ മൊയ്തീൻ കുഞ്ഞിന്റെ എട്ട് മക്കളിൽ രണ്ടാമനായി 1925-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തേങ്ങാവെട്ട് തൊഴിലിൽ ഏർപ്പെട്ടു. പുന്നപ്ര വയലാർസമരത്തിൽ പങ്കെടുത്തിനെത്തുടർന്ന് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 9 മാസം ഒളിവിൽ താമസിച്ചു. 2003 ജനുവരി 1-ന് അന്തരിച്ചു. ഭാര്യ:മറിയം ബീവി. മക്കൾ:കുഞ്ഞുബീവി, ഹംസ, ഖാലിദ്, റഹ്മത്ത്, അബൂബക്കർ, ആരിഫാ, സമദ്, സുബൈർ.