എ.കെ. വേലായുധൻ
മണ്ണഞ്ചേരി വടക്കനാര്യാട് കണ്ടത്തിൽ വീട്ടിൽ കിട്ടന്റെയും മണിയുടെയും മകനായി 1900 ൽ ജനനം. പുന്നപ്ര- വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിന്റെ ലീഡർ. പോരാട്ടത്തിൽ അസാമാന്യ ധീരത പ്രകടിപ്പിച്ച വേലായുധൻ പോലീസുകാരുടെ പേടിസ്വപ്നമായിരുന്നു. തന്നെ അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരെ കുളത്തിൽ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെട്ട ചരിത്രവും വേലായുധനുണ്ട്. വലിയവീട് ക്ഷേത്രത്തൂണിൽ പോലീസുകാരനെ പിടിച്ചുകെട്ടി മൂത്രം കുടിപ്പിച്ച സംഘത്തിലെ തലവനായിരുന്നു. വേലായുധൻ നല്ലൊരു ഗായകൻ കൂടിയായിരുന്നു.
മാരാരിക്കുളം പാലം പൊളിച്ച കേസിലെ പ്രധാന പ്രതിയാണ് വേലായുധൻ. വലിയവീട്ടിൽ നിന്നും വാരിക്കുന്തവുമായി മാരാരിക്കുളത്തേയ്ക്കു നീങ്ങിയ ജാഥ നയിച്ചത് വേലായുധനായിരുന്നു. പൊളിക്കൽ സമരവുമായി ബന്ധപ്പെട്ട് പട്ടാളവുമായി ഏറ്റുമുട്ടി. പരാജയം തിരിച്ചറിഞ്ഞ വേലായുധൻ ജാഥ പിരിച്ചുവിട്ടു കൂടുതൽ അപകടം ഒഴിവാക്കി. തുടർന്ന് പോലീസിനെതിരെ തുടർച്ചയായി പലയിടങ്ങളിൽവച്ച് ആക്രമണം അഴിച്ചുവിട്ടു. ഏഴുമാസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി. തുടർന്ന് രോഗബാധിതനായി. പാലംപൊളിക്കേസിന് പുറമെ മറ്റു മൂന്ന് കേസുകളിൽകൂടി പ്രതി ചേർക്കപ്പെട്ടു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1960 ആഗസ്റ്റ് 22-ന് അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ:വിശ്വംഭരൻ, ശ്വാമള, രാജേന്ദ്രൻ.