കെ.ഇ. പത്മനാഭൻ
മണ്ണഞ്ചേരി മയ്യനാട്ട് വീട്ടിൽ കൊച്ചന്റെയും കറുമ്പിയുടേയും മകനായി 1916-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. മിലിറ്ററി സർവ്വീസിൽ ഉണ്ടായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിലെ അംഗമായിരുന്നു. പരിശീലകരിൽ ഒരാളായിരുന്നു. 6 മാസം ജയിൽവാസം അനുഭവിച്ചു. ഇൻസ്പെക്ടർ സത്യൻ നാടാരുടെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: ചെല്ലമ്മ. മക്കൾ: മോഹനൻ, പ്രസന്ന, ഗോപി, സുജാത, പ്രസാദ്, ഗീത, ഭുവനേശ്വരൻ, ലത, സുനിത

