റ്റി.എ. പ്രഭാകരൻ
മണ്ണഞ്ചേരി തയ്യിൽവീട്ടിൽ അയ്യന്റെയും കുട്ടിയുടെയും മകനായി 1921-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. തൊഴിലാളി യൂണിയനിൽ സജീവമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പംഗമായിരുന്നു. സമരഭടന്മാർക്ക് കത്തുകൾ കൈമാറ്റം ചെയ്യുകയായിരുന്നു പ്രധാന പ്രവർത്തനം. ചോറ്റുപാത്രത്തിനുള്ളിലാണ് കത്ത് കടത്തിയിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. അറസ്റ്റ് ചെയ്യാതിരിക്കാൻ ഒളിവിൽ പോയി. പൊലീസിൽ നിന്നും രക്ഷനേടാൻ പല വേഷങ്ങളിൽ സഞ്ചരിച്ചു. കുളത്തിൽ പോളയ്ക്കടിയിൽ ഒളിച്ചിരിക്കേണ്ടിവന്നിട്ടുണ്ട്. 2013-ൽ അന്തരിച്ചു. ഭാര്യ: മന്ദാകിനി

