എൻ.കെ. രാഘവൻ
വടക്കനാര്യാട് നീലികാട്ട് കുഞ്ഞന്റെയും കല്ല്യാണിയുടെയും മകനായി 1923-ൽ ജനിച്ചു. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു. ചെറുപ്രായത്തിൽ തന്നെ പൊതുപ്രവർത്തനം ആരംഭിച്ചു. കയർഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ട്രേഡ് യൂണിയൻ രംഗത്തേയ്ക്കു കടന്നുവന്നു. 1942-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായിരുന്നു. ക്രൂരമായ പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചു. താമ്രപത്രം ലഭിച്ചു. 2010 ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: ദേവയാനി. മക്കൾ: എൻ.ആർ. അജയൻ, എൻ.ആർ. ലതിക, എൻ.ആർ. അജിത, എൻ.ആർ. മല്ലിക, എൻ.ആർ. പത്മജ, എൻ.ആർ.ബിന്ദു.