രുദ്രാണി ശങ്കരൻ
മണ്ണഞ്ചേരി നികർത്തിൽ വീട്ടിൽ രാമന്റെയും ഇച്ചിരാമയ്യുടെയും മകനായി 1916-ൽ ജനിച്ചു. മണ്ണഞ്ചേരി സ്കൂളിൽ ഏഴാം ക്ലാസുവരെ പഠിച്ചു. ആര്യാട് ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായി. തിരുവിതാംകൂർ കയർഫാക്ടറി തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. വലിയവീട് ക്യാമ്പിലെ അംഗമായിരുന്നു. കെ.കെ. മുകുന്ദൻ, എസ്. ദാമോധരൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു. പിഇ-7/1112/ഇഎം നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 13 മാസം പാലായിൽ കഴിഞ്ഞു. ശങ്കരന്റെ സഹോദരങ്ങളായ എൻ.ആർ. കേശവൻ, എൻ.ആർ. ദാമോധരൻ എന്നിവർ വലിയവീട് ക്യാമ്പിലെ അംഗങ്ങളായിരുന്നു. കേശവൻ ജയിൽവാസം അനുഭവിച്ചു. ദാമോധരൻ ഒളിവിൽ പ്രവർത്തിച്ചു. പോലീസ് മർദ്ദനവും അനുഭവിച്ചു. 1980-ൽ 64-ാം വയസിൽ അന്തരിച്ചു. ഭാര്യ: രുദ്രാണി. മക്കൾ: തുളസി, പ്രകാശ്, ശശിധരൻ, അംബിക, ഉദയഭാനു, മഹിളാമണി, വിമലാദേവി, ബിന്ദുമോൾ