ശങ്കുണ്ണി
മണ്ണഞ്ചേരി അമ്പനാകുളങ്ങര ചിറയിൽ വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായി. വലിയവീട് ക്യാമ്പ് അംഗം. മാരാരിക്കുളം പാലം പൊളിക്കാനുള്ള ജാഥയിൽ അംഗം. കേസിൽ പ്രതിയായപ്പോൾ 14 മാസം ഒളിവിൽ പോയി. പീരുമേട്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു ഒളിത്താവളങ്ങൾ. ഒളിവിൽ ചുമട്ടുത്തൊഴിലാളിയായി. ശങ്കുണ്ണിയുടെ വീട് പലപ്പോഴും പൊലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. ജംഗമവസ്തുക്കൾ കവർന്നുകൊണ്ടുപോയി. ഭാര്യ: സുമതി. മക്കൾ: നാലു പേർ.

