വി.കെ. ഷൺമുഖൻ
മണ്ണഞ്ചേരി വടക്കനാര്യാട് വെളിയിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മൂത്തമകനായി 1917-ൽ ജനിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു. യുവത്വത്തിന്റെ പ്രസരിപ്പും പാർട്ടി നിർദ്ദേശവും ഷൺമുഖനെ സമരപങ്കാളിയാക്കിമാറ്റി. വിരുശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. പോലീസിന്റെ ക്രൂരമർദ്ദനത്തിനു ഇരയാവുകയും തുടർന്നു ഒളിവിൽ കഴിയുകയും ചെയ്തു. 2005 മെയ് 19-ന് അന്തരിച്ചു. ഭാര്യ: മധുരമ്മ. മക്കൾ: സത്യനേശൻ, രഘുവരൻ, ചിത്രജൻ, സുദർശനൻ, അജയകുമാർ, അനിൽകുമാർ.