കെ. ശ്രീധരൻ
മണ്ണഞ്ചേരി കൊല്ലംപറമ്പുവീട്ടിൽ കങ്കാളിയുടെയും കാർത്ത്യായനിയുടെയും മകനായി ജനിച്ചു. വളവനാട് ക്യാമ്പിന്റെ സബ്ക്യാമ്പായ പാതിരപ്പള്ളിവെളി ക്യാമ്പിൽ സജീവമായിരുന്നു. വാരികുന്തം കൂർപ്പിക്കുകയും, ആതിനായുള്ള അടക്കാമരം ശേഖരിക്കലുമായിരുന്നു ചുമതല. ഇതുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയാവുകയും ദീർഘനാൾ ഒളിവിൽ കഴിയുകയും ചെയ്തു. ഭാര്യ: ദേവകി. മക്കൾ: കാഞ്ചന, രാജേന്ദ്രൻ, ഉഷ.