വി. സുകുമാരൻ
മണ്ണഞ്ചേരി, വടക്കേതയ്യിൽ വീട്ടിൽ 1925-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആലപ്പുഴയിലെ ബോംബെ ആസ്പിൻവാൾ കമ്പനി തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചു. പിഇ-7/1122 നമ്പർ കേസി പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ മുതൽ 1947 ആഗസ്റ്റ് വരെ കോട്ടയത്ത് അർപ്പൂക്കരയിൽ രാമൻ കുമാരന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു. 2013 ജൂൺ 22-ന് അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: മോഹൻദാസ്, സുലോചന, സുധാകരൻ, അനിൽകുമാർ, പ്രസാദ്, സുജാത, സത്യൻ, സീത.