കെ.കെ. വാവച്ചൻ
1946 ഒക്ടോബർ 24-ന് പുന്നപ്രയിൽ നടന്ന സമരത്തിലും 26-ന് മാരാരിക്കുളം പാലം പൊളിയ്ക്കൽ സമരത്തിലും കെ.കെ. വാവച്ചൻ പങ്കെടുത്തിരുന്നു. പാലം പൊളിയ്ക്കൽ, ടെലിഫോൺ കമ്പി മുറിയ്ക്കൽതുടങ്ങിയ കേസുകളിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും 7 മാസം തടവിലായിരുന്നു. ക്രൂരമായ പോലീസ് മർദ്ദനത്തിനിരയായി. പുന്നപ്രയിലും മാരാരിക്കുളത്തും വയലാറിലും ഒരേപോലെ പങ്കെടുത്ത അപൂർവ്വം ചിലരിൽ ഒരാളാണ് കെ.കെ.വാവച്ചൻ. ഭാര്യ: ദേവകി. മക്കൾ: നാല് പേർ.