വി.കെ. വിശ്വനാഥൻ
മണ്ണഞ്ചേരി, ആര്യാട്, വേലംപറമ്പിൽ വീട്ടിൽ കേശവന്റെയും കാണിക്കുട്ടിയുടെയും മകനായി 1920-ൽജനിച്ചു. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. പിഇ-7/114 നമ്പർ കേസിൽ ഒളിവിൽ പോയി. 1943-ൽ കേസിൽ ശിക്ഷിച്ച് 3 കൊല്ലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നു. 1946 ഏപ്രിൽ 5-നാണു ജയിൽ മോചിതനായത്. വീണ്ടും തൊഴിലാളി പ്രവർത്തനങ്ങളിൽ മുഴുകി. പുന്നപ്ര-വയലാർ സമരകാലത്ത് ആര്യാട് വിരിശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കോമളപുരം കലുങ്ക് പൊളിക്കൽ സമരം, റോഡ് പൊളിയ്ക്കൽ സമരം എന്നിവയിൽ സജീവമായി പങ്കെടുത്തു. ഇതിനെ തുടർന്നുണ്ടായ കേസിൽ ഒളിവിൽ പോയി. 1946 മാർച്ച് 16-ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കേസുകൾ മാത്രം വിചാരണ ചെയ്യുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പിഇ-7/1122 നമ്പർ കേസിൽ 14-ാം പ്രതിയായിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷൻ ലോക്കപ്പിൽ 13 മാസം വിചാരണ തടവുകാരനായിരുന്നു. സ്പെഷ്യൽ കോടതി 1947 അവസാനം വെറുതേവിട്ടു. താമ്രപത്രം ലഭിച്ചിട്ടുണ്ട്. ആദ്യഭാര്യ മന്ദാകിനി. പിന്നീട് സരോജിനിയേയും വിവാഹം ചെയ്തു. മക്കൾ: പ്രസന്നകുമാരി, സഞ്ജയ് നാഥ്, സുനിത.