വി. ഭാസ്കരൻ
ആര്യാട് പുളിഞ്ചുവട്ടില്‍ നികര്‍ത്തില്‍ വാവയുടെ മകനായി 1925-ൽ ജനനം. സാമൂഹ്യ പ്രവർത്തകനായിരുന്നു. ഒക്ടോബർ 24-ന് കാട്ടൂർ ജോസഫ്, കളത്തിൽ വാസു എന്നിവരോടൊപ്പം ജാഥയിൽ പങ്കെടുത്തിരുന്നു. തുമ്പോളി കലുങ്ക് പൊളിക്കുന്നതിലും ടെലിഫോൺ കമ്പി മുറിച്ചു മാറ്റുന്നതിലും പങ്കാളിയായി. പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായതിനെ തുടര്‍ന്ന് 7 മാസം ഒളിവിൽ കഴിഞ്ഞു. ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലിൽ കിടക്കേണ്ടിവന്നു. 1998 ഓഗസ്റ്റ് 8-ന് അന്തരിച്ചു.ഭാര്യ: വത്സല മക്കള്‍: സുന്തര റാവു, രത്ന ഭായി, സാബു