കേശവന് അയ്യന്
തണ്ണീര്‍മുക്കം കരിച്ചിറവീട്ടില് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. തണ്ണീര്‍മുക്കം പൊഴിയാമ്പറമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ആലപ്പുഴ സബ് ജയിലില്‍ തടവുകാരനായപ്പോൾ അവിടെ ഗൗരിയമ്മയും ഉണ്ടായിരുന്നു. ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ട്. കോടതിയില്‍ വിചാരണനടക്കുന്ന സമയത്ത് കേശവൻ അയ്യൻ സ്വന്തമായി കേസ് വാദിച്ചിരുന്നു. കൊട്ടാരക്കരയിൽ രണ്ടേക്കർ സ്ഥലം പതിച്ചു നൽകി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു. സിപിഐ(എം) ചേർത്തല തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1970-ല്‍ അന്തരിച്ചു. ഭാര്യ:ഭാരതി. മക്കള്‍:വിശ്വംഭരന്, വിശ്വനാഥന്, മണിയന്, പവിത്രന്, ശിവന്, ഉദയന്‍, വിജയന്.