ടി.കെ. ഷണ്മുഖന്
കായിപ്പുറത്തു കൊച്ചുവെളിയിൽ ചെറുകിട കർഷകനായ കുട്ടിയുടെ മകനായി 1922-ൽ ജനിച്ചു. പട്ടാളത്തിൽ ജോലി ചെയ്തിരുന്ന ഷൺമുഖൻ അവധിക്കു നാട്ടിൽ വന്നപ്പോഴായിരുന്നു പുന്നപ്ര-വയലാർ സമരം. ക്യാമ്പിലെ പരിശീലകനും ജാഥാ ക്യാപ്റ്റനുമായി. അറസ്റ്റിനുശേഷം പീഡനങ്ങൾക്കു വിധേയനായി. പട്ടാളത്തിൽ നിന്നും പിരിച്ചുവിടപ്പെട്ടു. തുടർന്നു സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ക്ഷേത്രഭാരവാഹിയായിരുന്നു. ഗുഡേക്കറിൽ ജോലിക്കു കയറി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ശശിധരൻ, ശശികല, സലിയപ്പൻ, രാജു, സന്തോഷ്.