അയ്യന്ശങ്കരന്
മാരാരിക്കുളം പോള്ളേത്തൈ ദേവസ്വംവെളി വീട്ടില്‍ ജനനം. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പിഇ-7/112 നമ്പർ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്തു. 8 മാസം ആലപ്പുഴ സബ് ജയിലിലായിരുന്നു. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടർന്ന് ക്ഷയരോഗിയായി. ചികിത്സയിലിരിക്കെ 1971-ൽ അന്തരിച്ചു.സഹോദരങ്ങള്‍: കുട്ടപ്പന്, കൃഷ്ണന്.ഭാര്യ: കൊച്ചു കാർത്ത്യായിനി. മക്കള്‍: രത്നമ്മ, വസുമതി, ഗോമതി, നളിനി.