എ.കെ. കേശവൻ
തണ്ണീർമുക്കം ആക്കയിൽ വീട്ടിൽ അങ്കന്റെയും കൊച്ചുപെണ്ണിന്റെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു.പൊന്നാട് ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്.സി.കെ.വാസു ക്യാമ്പിലെ പ്രവർത്തകനും, ചക്രപാണി ക്യാമ്പിലെ നിത്യസന്ദർശകനുമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. 2008-ൽ അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: പ്രസന്നൻ, സൂരജ്, മഹീധരൻ, സുരളി.