കെ. കൊച്ചുവേലു
തണ്ണീര്‍മുക്കം വാരണം കടപ്പള്ളിലില് വീട്ടില്‍ 1921-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറിതൊഴിലാളി ആയിരുന്നു. സമരവുമായി ബന്ധപ്പെട്ടു പിഇ-8 നമ്പര്‍ കേസില്‍ അറസ്റ്റിലായി. 10 മാസക്കാലം ആലപ്പുഴ സബ് ജയിലില്‍ തടവുശിക്ഷയനുഭവിച്ചു. 1971 ഏപ്രില്‍ 1-ന് അന്തരിച്ചു