സി.കെ. കേശവ തണ്ടാര്
വൈക്കം താലൂക്കിൽ റ്റി.വിപുരം പഞ്ചായത്തിൽ (തിരുമന്നിവെങ്കിടപുരം) ചെമ്പിത്തറ ചെമ്പിയുടെ മകനായി 1907-ല്‍ ജനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. 603 ദിവസവും പങ്കെടുത്ത ഏക പഞ്ചായത്തുകാരനായിരുന്നു. വയലാർ കൃഷ്ണൻ സഹതടവുകാരനായിരുന്നു. കൊട്ടാരക്കരയില്‍ രണ്ടര ഏക്കർ ഭൂമി പതിച്ചുകിട്ടി. താമ്രപത്രവും ലഭിച്ചു. പുത്തനമ്പലം ദേവസ്വം പ്രസിഡന്റായിരുന്നു. 1970-ൽ അന്തരിച്ചു. ഭാര്യ: സാവിത്രിഅമ്മ. മക്കള്‍: ശരദ, സോമനാഥ്, മോഹന്‍കുമാര്‍, വിജയസിംഹന്, ശശീന്ദ്രന്, ബേബി, ഗിരിജാദേവി, സാജന്, ടാറ്റാര്ജി.