ആഞ്ചിലോസ്ബാസ്റ്റ്യൻ
ആലപ്പുഴ നോര്‍ത്ത് തുമ്പോളി പള്ളിക്കു സമീപം വാഴക്കൂട്ടത്തില്‍ വീട്ടില്‍ ബാസ്റ്റ്യന്റെയും ബ്രജിതയുടെയും മകനായി 1908-ല്‍ ജനനം. ഒക്ടോബർ 23-ന്റെ പുന്നപ്രയ്ക്കുള്ള ജാഥ ആഞ്ചിലോസിന്റെ വീടിനു മുന്നിൽ നിന്നാണ് ആരംഭിച്ചത്. വെടിവയ്പ്പിനുശേഷം പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പൊലീസ് വീട് പരിശോധിക്കുകയും ചില ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് വീട്ടിലെ ജംഗമ വസ്തുക്കൾ പൊലീസ് കണ്ടുകെട്ടി. ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1989 മാർച്ച് 16-ന് അന്തരിച്ചു. ഭാര്യ: പ്രസ്തീന.