എന്‍.എ. ഔസേപ്പ്
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാർഡിൽ മുതലപ്പൊഴി പാലത്തിനു സമീപം നാലുതൈക്കല്‍ വീട്ടില്‍ 1914-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ-7/1122 നമ്പര്‍ കേസിൽ അറസ്റ്റിലായി. വിചാരണ തടവുകാരനായി ആലപ്പുഴ സബ് ജയിലില്‍ 14 മാസം കഴിഞ്ഞു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. പി.എ. സോളമൻ അക്കാലത്ത് തടവിലുണ്ടായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.

