കണ്ടന്‍കാളി പാപ്പു
ആലപ്പുഴ നോര്‍ത്ത് ആറാട്ടുവഴി വാര്‍ഡ് ഒക്കിടവെളിയില് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കാളിയായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒന്‍പതുമാസക്കാലം ആലപ്പുഴ സബ് ജയിലില്‍ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇടതുകാലിൽ മുട്ടുകാലിനു താഴെയായും വലതു കൈയിൽ തോളിനു താഴെയും മുറിവുണങ്ങിയ പാടുകളായിരുന്നു തിരിച്ചറിയിൽ അടയാളങ്ങൾ. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

