കിട്ടൻ രാമൻകുട്ടി
ആലപ്പുഴ തെക്ക് തിരുവമ്പാടി വാർഡ് മാങ്ങാട്ടുപള്ളി വീട്ടിൽ കിട്ടന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. 1938-ലെ പണിമുടക്കിൽ പങ്കെടുത്ത് ഒൻപതുമാസം ജയിൽശിക്ഷ അനുഭവിച്ചു. വി.കെ. കരുണാകരൻ സഹതടവുകാരനായിരുന്നു. ക്രൂരമർദ്ദനത്തിൽ അവശനായ രാമൻകുട്ടി ആരോഗ്യംക്ഷയിച്ച അവസ്ഥയിലായിരുന്നു ജയിൽമോചിതനായത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രണത്തിലും പങ്കാളിയായിരുന്നു. 1991-ൽ അന്തരിച്ചു. ഭാര്യ: നന്ദിനി.


Just downloaded a game from ht777gamedownload site. The download was smooth. I’m always looking for new games, so happy to find it! Check this link: ht777gamedownload