കെ.കെ. ദാമോദരന്‍
ആലപ്പുഴ നോര്‍ത്ത് ജില്ലാ കോടതി വാർഡിൽ കാട്ടാശ്ശേരി വീട്ടില്‍ 1926-ന് ജനിച്ചു. അഞ്ചാംക്ലാസ് വിദ്യാഭ്യാസം നേടി. വഴിച്ചേരി വയലാര്‍ കമ്പനിയിലെ മൂപ്പന് ആയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 13.3.1946 മുതല്‍ 10-4-1947 വരെ ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കിടങ്ങാംപറമ്പ്ശ്രീനാരായണഗുരു സ്മാരകയുമായി യുവജനസംഘത്തിന്റെ ആദ്യസെക്രട്ടറിയായിരുന്നു. വിവേകോദയം ഗ്രന്ഥശാലയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2002 ഫെബ്രുവരി 2-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: മണി, സരസമ്മ, പ്രഭാകരന്,സുരേന്ദ്രന്, ഉണ്ണി.