കെ.കെ. മനോഹരൻ
ആലപ്പുഴ വടക്ക് പൂന്തോപ്പു വാർഡിൽ കണ്ടത്തിൽ വീട്ടിൽ 1922-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. ബോംബെ കമ്പനിയിൽ കയർ തൊഴിലാളി ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. ഒക്ടോബർ 23-ന് ബോംബെ കമ്പനിയിൽ നിന്നും കയർ ഉൽപ്പന്നങ്ങൾ കയറ്റിയ വള്ളം ചവിട്ടിമുക്കിയ കുറ്റം ചുമത്തി മനോഹരനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്റ്റേഷനിൽ കിടക്കവേ ചീക്കിംഗിന് ഇറക്കിയ സമയത്ത് മനോഹരൻ തോട്ടത്തിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ടു. തുടർന്ന് 21 മാസം ഒളിവിൽ പോയി. 1940-ൽ പിഇ.6/1114 നമ്പർ കേസിൽ തിരുവനന്തപുരത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. കേസിനു തെളിവില്ലായെന്നുകണ്ട് കോടതി വെറുതേവിട്ടു. തുടർന്ന് പുന്നപ്ര സമരത്തിന്റെ ഭാഗമായി തൊഴിലാളി ജാഥയിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒന്നരവർഷം ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.