കെ. ചക്രപാണി
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാർഡിൽ പുതുവല്‍പുരയിടം വീട്ടില്‍ 1920-ൽ ജനിച്ചു. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. ഡിക്രൂസ് കമ്പനിയിലെ സ്ഥിരജോലി നഷ്ടപ്പെട്ടു. കേസ് പിൻവലിച്ചശേഷമാണ് നാട്ടിലേക്കു തിരികെ വന്നത്. കാലിനേറ്റ പരിക്ക് തിരിച്ചറിയൽ അടയാളമായി തീർന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമപത്രം ലഭിച്ചിട്ടുണ്ട്. 1983 മെയ് 24-ന് അന്തരിച്ചു.ഭാര്യ: ചന്ദ്രമതി.

