കെ. ദിവാകരൻ
പൂന്തോപ്പ് വാർഡിൽ വരശേരിൽ വീട്ടിൽ കുഞ്ഞന്റെ മകനായി 1909-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ സജീവപങ്കാളിയായി. പിഇ-6/1114 നമ്പർ കേസിൽ എട്ടാംപ്രതിയായി ഒൻപതുമാസം വിചാരതടവുകാരനായി ജയിലിൽ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനം രോഗിയാക്കി. പുന്നപ്ര-വയലാർ സമരത്തിലും പങ്കാളിയായി. 1950-ൽ അന്തരിച്ചു. ഭാര്യ: ജാനകി.