കെ.ബാവ
ആലപ്പുഴ വടക്ക് ജില്ലാ കോടതി വാർഡ് കൊല്ലപ്പറമ്പ് വീട്ടില്‍ 1914-ല്‍ ജനിച്ചു. 4-ാം ക്ലാസുവരെ വിദ്യാഭ്യാസം നേടി. തൈക്കാട്ട്ശ്ശേരി പള്ളിപ്പുറം സ്കൂളിലായിരുന്നു പഠനം. സുറുമ എഴുത്തായിരുന്നു തൊഴില്‍. കയർ ഫ്ലോർ ഫർണിഷിംഗ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. 1938-ലെ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. പുന്നപ്ര-വയലാർ സമരത്തോടുബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. മർദ്ദനംമൂലം രോഗിയായി തീർന്നു. ജോലി നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2018 ജൂണ്‍ 6-ന് അന്തരിച്ചു.ഭാര്യ: അംബുജാക്ഷി. മക്കള്‍: ചന്ദ്രസേനന്, രമണി, സിദ്ധാര്ത്ഥന്, സജി.