ചെല്ലപ്പൻ ഉമ്മശ്ശേരി
ആലപ്പുഴ തെക്ക് കൈതവന കളർകോട് മണ്ണൻപറമ്പ് ഉമ്മശ്ശേരി വീട്ടിൽ 1913-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. കൈതവനയിലെ വി.ആർ. മാധവന്റെ വീടിനോടനുബന്ധിച്ച് ഉണ്ടായിരുന്ന ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. ക്യാമ്പിൽ നിന്നും മാധവന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമായി നീങ്ങി. ആക്രമണ സമയത്ത് പൊലീസിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത തോക്കുകൾ ലക്ഷ്യസ്ഥാനത്തേക്ക് വള്ളം വഴി കൊടുത്തയക്കുവാൻ കഴിയാതെ വന്നപ്പോൾ പള്ളാത്തുരുത്തി ആറ്റിൽ താഴ്ത്തിയത് ചെല്ലപ്പനും തങ്കപ്പനും ചേർന്നായിരുന്നു. റൈഫിൾ കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. ഭീകരമായ ചോദ്യം ചെയ്യലും മർദ്ദനവും ചെല്ലപ്പനെയും തങ്കപ്പനെയും കീഴടക്കാനായില്ല. 23 ദിവസത്തെ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് തോക്കുകൾ ആറ്റിൽ നിന്നും കണ്ടെത്തുവാൻ പൊലീസിനായത്. പട്ടത്തിന്റെ കാലത്ത് ട്രാൻസ്പോർട്ട് പണിമുടക്കിലും പങ്കെടുത്തു മർദ്ദനമേറ്റു. 1964-നുശേഷം സിപിഐ(എം)ന്റെ പ്രവർത്തകനായിരുന്നു