ടി.എ. ഡാനിയേൽ
ആലപ്പുഴ തെക്ക് കുതിരപ്പന്തിയിൽ ഡാനിയൽ തുറമുഖ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തെത്തുടർന്ന് ഒളിവിൽ കഴിയേണ്ടിവന്നു. പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തു. അടയ്ക്കാമരത്തിൽ നിന്നും കുന്തം തയ്യാറാക്കുന്നതിൽ വിദഗ്ദനായിരുന്നു. സമരകാലത്ത് പല സഖാക്കളും ഡാനിയലിന്റെ വീട്ടിലായിരുന്നു താമസം. വീട്ടിലെ ചായക്കടയിൽ നിന്നായിരുന്നു ചായയും ഭക്ഷണവും. 1995 നവംബർ 2-ന് അന്തരിച്ചു.ഭാര്യ: റോസി. മൂത്തമകൻ ബെൻ ഉൾപ്പെടെ 9 മക്കളുണ്ട്.