ദയാനന്ദന്
ആലപ്പുഴ വടക്ക് ചേർത്തല കനാൽ വാർഡിൽ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ ജനിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 9 മാസക്കാലം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1970 ആഗസ്റ്റ് 2-ന് അന്തരിച്ചു. ഭാര്യ: ലീലാദയാനന്ദന്