പി.ഇ. ജോര്‍ജ്ജ്
ആലപ്പുഴ തെക്ക് ചുങ്കം വാർഡിൽ കോനത്തു വീട്ടിൽ 1918-ൽ ജനനം. പുന്നപ്ര സമരത്തിൽ വോളണ്ടിയർ ക്യാപ്റ്റനായിരുന്നു. കാക്കിരിയിൽ കരുണാകരനോടൊപ്പം വെടിയേറ്റു വീണു. ജോനീസ് മൈക്കിൾ കാക്കിരിയിൽ ശ്രീധരൻ തുടങ്ങിയ ചെറുസംഘം ജോർജിനെയും എടുത്തുകൊണ്ട് ഓടി ഒരു കുടിലിന്റെ മുന്നിൽ എത്തിച്ചു. പലഭാഗത്തും വെടിയുണ്ടയേറ്റു രക്തംവാർന്ന ജോർജിനെ പായയിൽ പൊതിഞ്ഞു ഡോ. ശ്രീനിവാസന്റെ അടുത്തെത്തിച്ചു. ഭീഷണി വേണ്ടിവന്നു ചികിത്സ ഉറപ്പാക്കാൻ. അങ്ങനെയാണു രക്ഷപ്പെട്ടത്. ഇതിനിടയിൽ ജോർജ്ജിനെ അന്വേഷിച്ചു വീട്ടിൽവന്ന പൊലീസ് ഗർഭിണിയായ ഭാര്യയുടെ വയറ്റിൽ ബൂട്ടിട്ടു ചവിട്ടുകയും കുഞ്ഞ് മരിച്ചുപോവുകയും ചെയ്തു. ജോർജ്ജ് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ സബ് ജയിലിൽ 15 മാസം തടവിലായി. ക്രൂരമർദ്ദനത്തിനിരയായി. ജയിൽമോചിതനായശേഷം കന്നിട്ടയിൽ തൊഴിലാളിയായി. ഭാര്യ: സാറാമ്മ. മക്കൾ: ബാബു, മിനി.