പി.എക്സ്. ദേവസ്യ
ആലപ്പുഴ തെക്ക് ഗുരുമന്ദിരം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ 1906-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. മത്സ്യബന്ധനത്തിനും പോകുമായിരുന്നു. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായകപങ്കുവഹിച്ചു. പുന്നപ്ര സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും മൂന്നുവർഷം ക്രൂരമായ മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. താമ്രപത്രം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1981-ൽ അന്തരിച്ചു. മക്കൾ: ഫ്ലോറൻസ്, ലില്ലിക്കുട്ടി, ഫിലോമിന.