പി.കെ. ഗോപാലൻ
കയർ തൊഴിലാളിയായ പി.കെ. ഗോപാലൻ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി. സമരകാലത്ത് ക്യാമ്പുകളിൽ നിന്നും ക്യാമ്പുകളിലേക്കുള്ള സന്ദേശവാഹകനായി പ്രവർത്തിച്ചിരുന്നത്. സമരകാലത്ത് പലപ്പോഴും രാത്രികാലങ്ങളിൽ ഗോപാലൻ വീട്ടിൽ ഉണ്ടാകാറില്ലായിരുന്നുവെന്ന് മക്കൾ പറയുന്നു. ഗോപാലനെ കത്തുകളുമായാണ് പൊലീസ് പിടികൂടിയത്. മക്കൾ: രാജേന്ദ്രൻ, സുശീല.

