പി.കെ. ഭാനു
ആലപ്പുഴ വടക്ക് തോണ്ടൻകുളങ്ങര വാർഡിൽ പറമ്പില്‍ വീട്ടില്‍ 1916-ന് ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തെ തുടര്‍ന്ന് പി.ഇ7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവിൽ പോയി. ഏതാണ്ട് ഏഴുമാസക്കാലം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: ജയന്തി, ബൈജു, ഗീത.

