റ്റി.കെ. അബ്ദുല്‍ഖാദര്‍
ആലപ്പുഴ തെക്ക് ചുങ്കം വാർഡ് തൈക്കൂട്ടം വീട്ടില്‍ കുഞ്ഞംമൂട്ടി കോയയുടെയും ഉമ്മാച്ച ബീവിയുടെയും എട്ടുമക്കളില്‍ നാലാമനായി 1922 ജനുവരി 21-ന് ജനനം. തിരുവനന്തപുരം ആര്‍ട്ട് കോളേജിലെ പഠനകാലം മുതല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് 1941 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് പുന്നപ്ര-വയലാര്‍ സമരത്തോടും അനുഭാവം പുലർത്തി. ആലപ്പുഴ നഗരസഭയില്‍ 35 വര്‍ഷം കൗണ്‍സിലറായി സേവനമനുഷ്ഠിച്ചു. കൂടാതെ ആലപ്പുഴ ലജനത്തുല്‍ മുഹമ്മദയിയുടെ പ്രസിഡന്റ് ആകുകയും സ്വന്തം വാര്‍ഡില്‍ കുടുംബ മഹല്ല് ആയി നെല്പ്പുരപ്പള്ളിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മുന്‍ഭക്ഷ്യമന്ത്രി റ്റി.എ. അബ്ദുള്ളയുടെ സഹോദരി പുത്രിയായ ഫാത്തിമ ബീവിയാണ് ഭാര്യ. 2001 മാര്‍ച്ച് 22-ന് അന്തരിച്ചു.