റ്റി.കെ. മാത്യു
ആലപ്പുഴ വടക്ക് കനാൽ വാർഡ് തെക്കുമുറിയിൽ 1917-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തനായിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. 1941-ൽ പൊതുയോഗത്തിൽ ദിവാനെതിരെ നടത്തിയ രൂക്ഷമായ വിമർശനത്തിന്റെ പേരിൽ ഡിഫൻസ് ഓഫ് ട്രാവൻകൂർ നിയമ പ്രകാരം അറസ്റ്റിലായി. ലോക്കപ്പ് മർദ്ദനത്തിൽ മാരകമായ പരിക്കേറ്റ മാത്യുവിനെ സി.സി.88/1117 നമ്പർ കേസിൽ കൊല്ലം ഡിവിഷണൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടുവർഷം തടവിനും നൂറ് രൂപ പിഴയും ശിക്ഷിച്ചു. 1942 മാർച്ച് 21-ന് ജയിൽ മോചിതനായി. അദ്ദേഹത്തിന്റെ തൊഴിൽ നഷ്ടപ്പെട്ടു.