റ്റി.കെ. മാധവൻ
ആലപ്പുഴ വടക്ക് തുമ്പോളി തൈപ്പറമ്പ് പാട്ടത്തിൽ 1924-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ വലതു കാലിന്റെ മുട്ടിനു താഴെയും ഇടതു കൈയുടെ തോളിലും പരിക്കേറ്റു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയി. 1947 ജനുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. 10 മാസം തടവുശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: നാരായണി. മക്കൾ: പ്രകാശിനി, സുധ.