റ്റി.ജെ. പിത്താലിയോസ്
ആലപ്പുഴ തെക്ക് മുല്ലാത്തു വാർഡിൽ തൈവേലിക്കകം വീട്ടിൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1926-ൽ ജനിച്ചു. വോൾക്കാർട്ട് ബ്രദേഴ്സ് കയർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകൈയിലും വയറിന്റെ ഇടതുഭാഗത്തും മുറിവേറ്റു. കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2009 മാർച്ച് 19-ന് അന്തരിച്ചു. ഭാര്യ: ത്രേസ്യാക്കുട്ടി.