റ്റി.സി. അന്തപ്പന്
ആലപ്പുഴ നോര്‍ത്ത് ആറാട്ടുവഴി തൈപ്പറമ്പില്‍ വീട്ടില്‍ 1909 ഏപ്രിൽ 7-ന് ജനിച്ചു. പലചരക്ക് കച്ചവടമായിരുന്നു തൊഴില്‍. പുന്നപ്ര-വയലാര്‍ സമരത്തില്‍ അന്തപ്പന്റെ വീട്ടിൽ വച്ചായിരുന്നു വാരിക്കുന്തം തയ്യാറാക്കിയത്. സമരത്തില്‍ പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 നവംബർ 1 മുതൽ 1947 ഒക്ടോബർ 27 വരെ ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് സി.ജി. സദാശിവനോടു ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1974 ഏപ്രിൽ 17-ന് അന്തരിച്ചു. ഭാര്യ: പെണ്ണമ്മ. മക്കള്‍: തങ്കച്ചന്, ചെല്ലപ്പന്, അലക്സാണ്ടർ, വാവച്ചന്, റെജിജേക്കബ്,