വി.കെ. ദാനവൻ
ആലപ്പുഴ വടക്ക് അവലൂക്കുന്ന് തോണ്ടൻകുളങ്ങര താണുപറമ്പിൽ വീട്ടിൽ ജനനം. പിന്നീട് താമസം തകഴിയിലേക്കു മാറ്റി. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര പഞ്ചായത്ത് പ്രദേശത്ത് സമരത്തിന്റെ ചാർജ്ജുകാരനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയി. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനു തെക്കുഭാഗത്ത് മോട്ടോർ വർക്ക് ഷോപ്പിൽ ജോലി ചെയ്ത് അവിടെ ആറുമാസം താമസിച്ചു. സമരത്തിൽ പങ്കെടുത്തപ്പോഴുണ്ടായ ആഴത്തിലുള്ള മുറിവ് നെറ്റിയിൽ വലതുഭാഗത്ത് പിൽക്കാല ജീവിതത്തിലും കരിഞ്ഞുണങ്ങി വലിയൊരു മുറിപ്പാടായി ദൃശ്യമായിരുന്നു.