വി.കെ. ദിവാകരന്
ആലപ്പുഴ ചെട്ടികാട് വെളിയില്‍ വീട്ടില്‍ 1913-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 20 വയസുമുതൽ യൂണിയനിലും സ്വാതന്ത്ര്യസമരത്തിലും സജീവമായി. പുന്നപ്ര-വയലാർ സമരത്തിൽ ക്യാമ്പിലെ സെൻട്രിയായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഇക്കാലത്തു പോലീസുകാര്‍ വീട്ടിലുള്ളവരെ മര്‍ദ്ദിക്കുകയും ജംഗമസാധനങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു. കേസ് പിൻവലിച്ചതായി അറിഞ്ഞ് തിരികെ വീട്ടിൽ വന്നപ്പോൾ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. മർദ്ദിച്ച് അവശനാക്കി. അന്ന് ഇടതുതോളിന് പൊലീസിന്റെ തോക്കുകൊണ്ടുള്ള അടിയേറ്റതുമൂലം കൈപൊക്കുവാനോ ജോലിക്കുപോകുവാനോ കഴിയാതായി. ഭാര്യ: ഹൈമവതി. മക്കള്‍: സാംബശിവന്, ജയ, സുജ, സുലഭ, അനിതകുമാരി, ലൈല, ജലജകുമാരി.