വി.വി.ഭാര്ഗവന്
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാർഡിൽ പൂച്ചപറമ്പില് വീട്ടില്‍ 1923-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. എംപയര്‍ കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938 മുതൽ യൂണിയൻ അംഗമായിരുന്നു. അന്നു നടന്ന പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. മർദ്ദനത്തിനിരയായി. പുന്നപ്ര സമരത്തിൽ പങ്കാളിയായി. പി.ഇ-7/1122 നമ്പര്‍ കേസില്അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ ഏഴുമാസത്തോളം വിചാരണ തടവുകാരനായി കഴിഞ്ഞു. ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നു ഫാക്ടറിയില്‍ ഉണ്ടായിരുന്ന സ്ഥിരമായി ജോലി നഷ്ടമായി.