വേലുക്കുട്ടി രാജപ്പൻ
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ ബംഗ്ലാവുപറമ്പിൽ 1926-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. മുട്ടിൽ പരിക്കേറ്റ്. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1948 ജൂലൈ 7-ന് അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും പിന്നീട് ആലപ്പുഴ മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് ഒരുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുകാരനായി. ക്രൂരമർദ്ദനത്തിനിരയായ രാജപ്പൻ 1950 ജനുവരിയിൽ ജയിൽ മോചിതനായി.