വേലു വാസുദേവൻ
ആലപ്പുഴ ആറാട്ടുവഴിയിൽ കൂട്ടുങ്കൽ വീട്ടിൽ 1926-ൽ ജനിച്ചു. ചെത്തുതൊഴിലാളിയായിരുന്നു. ചെത്തുതൊഴിലാളി യൂണിയൻ ഭാരവാഹിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ഭാര്യ: മൈഥിലി. മകൻ: വിനോദ്.

