സേവ്യര്‍ ആൻ്റണി
ആലപ്പുഴ വടക്ക് പുന്നക്കല്‍ വീട്ടില്‍ ആന്റണിയുടെ മകനായി ജനിച്ചു. മരപ്പണിക്കാരനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: വിന്‍സെന്റ്, ജോര്‍ജ്, സേവ്യര്‍, ബെനഡിക്ട്, മിനി, സൂസമ്മ.