സ്റ്റീഫൻ വാഴക്കൂട്ടത്തിൽ
ആലപ്പുഴ വടക്ക് തുമ്പോളി വാഴക്കൂട്ടത്തിൽ വീട്ടിൽ പീറ്ററുടെ മകനായി ജനനം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 69-ാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1984 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: റോസ